Mavelikkara Padiyola

ബാവായും പുത്രനും റൂഹാദക്കുദിശായുമായ പട്ടാങ്ങപ്പെട്ട ഒരുവന്‍ തമ്പുരാന്റെ തിരുനാമത്താലെ പള്ളികൾ ഒക്കെയുടെ മാതാവായ അന്ത്യോഖ്യായുടെ പത്രോസിനടുത്ത സിംഹാസനത്തില്‍ മുഷ്കരപ്പെട്ടിരിക്കുന്ന ബാവാന്മാരുടെ ബാവായും തലവരുടെ തലവനുമായ മാര്‍ ഇഗ്നാത്തിയോസ്‌ പാത്രിയര്‍ക്കീസിന്റെ കൈവാഴ്ചയിന്‍ കീള്‍ മലെംകരെ യാക്കോബായ സുറിയാനിപ്പള്ളി ഇടവകയുടെ മാര്‍ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്തായും അനന്തരവന്‍ കൂറിലോസ് മെത്രാപ്പോലീത്തായും തങ്ങളുടെ വിചാരത്തില്‍ ഉൾപ്പെട്ട അങ്കമാലി മുതലായ പള്ളികളുടെ വികാരിമാരും പട്ടക്കാരും ജനങ്ങളും കൂടി മശിഹാകാലം 1836-ക്ക്‌ ചെന്ന കൊല്ലം 1011-മാണ്ട്‌ മകരമാസം 5-ന്‌ തമ്പുരാനെപ്പെറ്റ കന്യാസ്ത്രീ അമ്മയുടെ നാമത്തിലുള്ള മാവേലിക്കര പള്ളിയിൽ വച്ച്‌ നിശ്ചയിച്ച്‌ എഴുതിവച്ച പടിയോല.

കല്‍ക്കത്തായില്‍ ഏറ്റവും ബഹുമാനിക്കപ്പെട്ടിരിക്കുന്ന ലാര്‍ഡ് ‌ബിഷോപ്പ്‌ ദാനിയല്‍ സായ്പവര്‍കൾ കഴിഞ്ഞ വൃശ്ചിക മാസത്തില്‍ കോട്ടയത്തു വന്നു മെത്രാപ്പോലീത്തായുമായിട്ടു കണ്ടശേഷം, നമ്മുടെ സുറിയാനിപ്പള്ളികളില്‍ നടന്നുവരുന്ന കൂര്‍ബാന, നമസ്കാരം മുതലായ പള്ളിക്രമങ്ങളിലും ചട്ടങ്ങളിലും ചില വൃത്യാസം വരുത്തി നടത്തണമെന്നും പറഞ്ഞാറെ, എല്ലാ പള്ളിക്കാരുമായിട്ട്‌ വിചാരിച്ചു നിശ്ചയിച്ചു ബോധിപ്പിച്ചുകൊഒളാമെന്നും പറഞ്ഞിരിക്കുന്ന സംഗതിക്ക്‌.

യാക്കോബായ സുറിയാനിക്കാരായ നാം അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസിന്റെ വാഴ്ചയ്ക്കു കീഴ്പ്പെട്ടവരും, അദ്ദേഹത്തിന്റെ കൽപ്പനയാൽ അയയ്ക്കപ്പെട്ട മേല്പ്പട്ടക്കാരാൽ നടത്തപ്പെട്ടിരിക്കുന്ന പള്ളിക്രമങ്ങളും ചട്ടങ്ങളും നടന്നുവരുന്നതും ആകയാല്‍, ആയതിനു യാതൊരു വ്യത്യാസമെങ്കിലും വരുത്തി നമ്മുടെ പള്ളികളില്‍ നടക്കയും, അവരവരുടെ പാത്രിയർക്കീസന്മാരുടെ അനുവാദം കൂടാതെ ഒരു മതക്കാരുടെ പള്ളിയിൽ മറ്റൊരു മതക്കാരും അറുവിക്കയും പഠിപ്പിക്കയും ചെയ്തതിന്‌ ഒരുത്തർക്കും അധികാരമില്ലാത്തതിനാൽ ആയതിന്‍വണ്ണം നടത്തിക്കയും ചെയ്യുന്നതിനും, നമ്മുടെ പള്ളികള്‍ പാത്രിയർക്കീസിന്റെ കല്‍പ്പനയാല്‍ അയയ്ക്കപ്പെട്ടിരിക്കുന്ന മേല്‍പ്പട്ടക്കാരുടെ സഹായത്താലും, അതത്‌ ഇടവകയിലുള്ള ജനങ്ങളുടെ മനസ്സാലും പണിയിക്തപ്പെട്ട അവരുടെ വസ്തുക്കളാൽ അലങ്കരിക്കപ്പെട്ടു, ആണ്ടുതോറും കാണിക്ക, വഴിപാട്‌ മുതലായിട്ടുണ്ടാകുന്ന നടവരവുകൾ അന്ത്യോഖ്യായിലുള്ള പള്ളികളിലും, ഇവിടെയും മറ്റു ദിക്കുകളിലും ഉള്ള അന്യമതക്കാരുടെ പള്ളികളിലും നടന്നുവരുന്നപ്രകാരം, നമ്മുടെ പള്ളികളിലെ കണക്ക്‌ നമ്മുടെ മേല്‍പട്ടക്കാരെ കേൾപ്ലിക്കത്തക്കവണ്ണം ശട്ടം കെട്ടി നടന്നുവരുന്നതിന്‍വണ്ണം അല്ലാതെ, വ്യത്യാസമായിട്ടു നടക്കുന്നതിനും നടത്തുന്നതിനും നമുക്ക് ‌അധികാരവും സമ്മതവും ഇല്ല.

കൊല്ലം 983-മാണ്ട്‌ കാലംചെയ്ത വല്യ മാര്‍ ദീവന്നാസ്യോസ്‌ മെത്രോപ്പോലീത്തായോട്‌, ബഹുമാനപ്പെട്ട കര്‍ണ്ണല്‍ മെക്കാളി സായ്പവര്‍കൾ മൂവായിരം പുവരാഹൻ കടംവാങ്ങി കടമുറി എഴുതിയതും കൊടുത്ത, പലിശ പറ്റി വന്നവകയില്‍ മുടങ്ങിക്കിടന്ന വട്ടിപ്പണം 992-മാണ്ട്‌ കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ്‌ മെത്രാപ്പോലീത്താ, ഏറ്റവും ബഹുമാനപ്പെട്ട കര്‍ണ്ണല്‍ മണ്‍ട്രോ സായ്പവര്‍കളെ ബോധിപ്പിച്ചു വാങ്ങിച്ചു കോട്ടയത്തു സെമിനാരി പണിയിച്ച, മുന്‍ അന്ത്യോഖ്യായിൽനിന്നും വന്നിരുന്ന മേൽപ്പട്ടക്കാരെ കൊണ്ടുവന്നിരുന്ന വസ്തുക്കളും, പാലമറ്റത്തറവാട്ടിൽ കഴിഞ്ഞ മേല്‍പ്പട്ടക്കാരുടെ വസ്തുവകകളും, സെമിനാരിയിൽ വരുത്തി ആ വകയിലും ഏതാനും ദ്രവ്യങ്ങളും, സുറിയാനി പൈതങ്ങള്‍ക്കുവേണ്ടി ധര്‍മ്മമായിട്ട്‌ തമ്പുരാൻ തിരുമനസ്സുകൊണ്ട്‌ കൽപ്പിച്ചുതന്ന രൂപായും കാണം ഇട്ട്‌, പഠിച്ചുവരുന്ന പൈതങ്ങളുടെ ചിലവുകഴിക്കയും, അവരുടെ ധാരാളമായ കൃപ കൊണ്ടുതന്നെ കോട്ടയത്തു വന്നിരിക്കുന്ന ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന മിശിയോനരി സായ്പന്മാരവര്‍കൾ ഈ സെമിനാരിയിൽവന്ന ഇംക്ലെഷ മുതലായ ഭാഷകള്‍ പഠിപ്പിച്ച്‌ കൃപയുള്ള പിതാക്കന്മാരെപ്പോലെ നമ്മുടെ പൈതങ്ങളെ രക്ഷിക്കയും, സകല ജാതിക്കാര്‍ക്കും ഉപകാരത്തിനായിട്ട്‌ പുസ്തകങ്ങള്‍ അച്ചടിപ്പിക്കയും, നമ്മുടെ പളളികളില്‍ നടന്നുവരുന്ന സുറിയാനി മര്യാദപോലെ നടക്കുന്നതിനു സായ്പന്മാരവര്‍കള്‍ വേണ്ടുന്ന ഒത്താശകള്‍ ചെയ്യുകയും, ആണ്ടുതോറും വരുവാനുള്ള വട്ടിപ്പണം മെത്രാപ്പോലീത്താ പറ്റുചീട്ട്‌ എഴുതിക്കൊടുത്ത്‌ വാങ്ങിച്ച്‌ സെമിനാരിയില്‍ ഉള്‍പ്പെട്ട കാര്യങ്ങൾ വിചാരിക്കയും, ജനങ്ങളുടെ അപേക്ഷപ്രകാരവും മേല്‍പട്ടക്കാരുടെ കര്‍ത്തവ്യപ്രകാരവും പട്ടാകൊടുക്കയും ചെയ്തുവരുമ്പോള്‍, മെത്രാപ്പോലീത്തായെ ബോധിപ്പിക്കാതെ സെമിനാരി ഇടപെട്ട കാര്യങ്ങള്‍ നടത്തുകയും, മെത്രാപ്പോലീത്തായുടെ പറ്റുചിട്ടി പ്രകാരം വാങ്ങിക്കുന്ന വട്ടിപ്പണം സായിപ്പന്മാരു തന്നെ ചിലവിടുകയും, പഠിച്ചു പാര്‍ത്തിരുന്ന ശെമ്മാശന്മാരെ സെമിനാരിയില്‍ നിന്നും പിരിച്ച്‌ അയയ്ക്കയും, നമ്മുടെ വക മര്യാദയ്ക്ക്‌ വിരോധമായിട്ട്‌ വിചാരിക്കയും, തമ്മില്‍ ഛിദ്രങ്ങളെ ഉണ്ടാക്കയും ചെയ്തുവരുന്ന ഏറ്റവും സങ്കടകരവും ബുദ്ധിമുട്ടുമായിത്തീര്‍ന്നിരിക്കുന്നതിനാല്‍,

എന്നേക്കും ഭാഗ്യം നിറയപ്പെട്ടവളും വാഴ്ത്തപ്പെട്ടവളും ആവലാധി ഒക്കെയില്‍ നിന്നും തണുപ്പിക്കുന്നവളുമായ തമ്പുരാനെ പെറ്റ അമ്മയുടെ നമസ്കാരത്തിലും, ശുദ്ധമാകുപ്പെട്ടവരുടെ നമസ്‌കാരങ്ങളാലെയും നാം രക്ഷപ്പെടേണ്ടതിനു സ്തുതി ചൊവ്വാക്കപ്പെട്ട യാക്കോബായ സുറിയാനിക്കാരുടെ പഠിത്തത്തിലും ക്രമവിശ്വാസത്തിലും അല്ലാതെ വേറെ യാതൊരു പഠിത്തവും ക്രമവിശ്വാസവും നമ്മൾ അനുസരിച്ചു കൊള്ളുന്നില്ല. ഇവമേല്‍ ബാവായും പുത്രനും റൂഹാദക്കുദിശായും സാക്ഷി. ആമ്മീന്‍.


In the holy name of the Lord — Father, Son, and Holy Spirit, one true God — this is the padiyola resolved and drawn up at the Church of the Virgin Mother of the Lord at Mavelikkara, on the 5th of Makaram in Kollam Era 1011, corresponding to the Year of Our Lord 1836, by Mar Dionysius Metropolitan and his nephew [designated successor] Mar Koorilos Metropolitan of the Jacobite Syrian Church Edavaka of Malankara, under the sacerdotal authority [or jurisdiction] of Mar Ignatius Patriarch, the Father of fathers and Head of heads, firmly enthroned upon the See of Peter at Antioch, the mother of all Churches; together with the vicars, priests, and people of the parishes of Angamaly and others under their charge.

Regarding the matter in which the most Reverend Lord Bishop Daniel Sayipp of Calcutta, having come to Kottayam in the past month of Vrischikam and met with the Metropolitan, stated that certain changes ought to be introduced into the ecclesial Orders and customs, including the Qurbana and the prayers currently practiced in our Syrian churches; whereupon [the Metropolitan] replied that he would deliberate with all the parishes, reach a resolution, and communicate it [to the Bishop]:

Since we, Jacobite Syrians, are subject to the rule [or dominion] of the Patriarch of Antioch, and the ecclesial orders and customs presently followed [among us] are those instituted by the prelates sent by his kalpana, we therefore have neither the authority nor the consent to introduce any alteration whatsoever therein and practice the same in our churches; and for one of a given confession does not have the authority to officiate or teach in the church of another confession without the permission of the respective Patriarchs, nor can we permit this to be done or cause it to be done among us; and for our churches were built with the help of the prelates sent by the Patriarch's kalpana and by the will of the people of each parish, and are furnished with property given by them, and just as in the churches of Antioch and in the churches of other confessions both here and elsewhere, the annual income arising from offerings, votive gifts, and the like is rendered in account to the prelates, so too must the accounts of our churches be kept in order and reported to our prelates, and [we have neither the authority nor the consent] to deviate from this practice.

The Honourable Colonel Macaulay borrowed 3,000 star pagodas from the great Mar Dionysius Metropolitan, who passed away in Kollam Era 983 [i.e. Mar Thoma VI], giving him a bond for the same. The interest on this sum having fallen into arrears, Mar Dionysius Metropolitan who passed away in 992 [i.e. Mar Dionysius II] represented the matter to the most Honourable Colonel Munro, recovered the outstanding interest, and with it built the Seminary at Kottayam. Into this fund was collected the assets brought by the prelates formerly sent from Antioch; the assets and properties left by the deceased prelates of the Palamattam [Pakalomattam] family; certain further sums accruing to that same account and brought into the Seminary; and the rupees graciously granted by His Highness the Lord [i.e. the Rajah] as charity. Placing these funds on mortgage, [Mar Dionysius] met the expenses of the children then being educated. Through their great kindness, the most Reverend Missionary Sayippanmar who came to Kottayam taught English and other languages at this Seminary, and, like loving fathers, watched over our children; printed books for the benefit of people of every community; and rendered such assistance as was needed to maintain the Syrian customs observed in our churches. And the Metropolitan would issue a receipt for the annual interest due, draw it, administer the affairs of the Seminary, and confer holy orders in accordance with the requests of the people and the duty of the prelates. But while matters proceeded thus, [the Missionaries], without informing the Metropolitan, administered the management of the Seminary's affairs, and the Sayippanmar themselves spent the interest money that was drawn on the Metropolitan's receipt; dismissed and sent away the deacons who had been studying and residing there; acted contrary to our established discipline; and created dissensions among us, all of which has become a matter of the greatest sorrow and hardship.

Therefore, we do not and shall not follow any teaching or rule of faith other than that through the intercession of the Mother of the Lord, who is forever full of blessing, blessed, and who soothes every affliction, and through the prayers of the sanctified saints, and the teaching and rule of faith of the Orthodox Jacobite Syrians, for we are to be saved. To this the Father, the Son, and the Holy Spirit are witness. Amen.

  • Ext. “A.A.A.”, Royal Court 1889 (Malayalam); cf. Edavazhickal Granthavāri II; quot. M. Kurian Thomas, Mavelikkarayum Padiyolakalum (Mashikkoottu, 2024), pp. 132-4; English translation mine.